بسم الله الرحمن الرحيم

മുശർറക്ക മസ്അല

Under construction... Please wait

بَابُ المُشَرَّكَةِ

ഉമർ رضي الله عنه വിൻ്റെ കാലത്ത് നടന്ന ഒരു മസ്അലയാണിത്. മസ്അലയുടെ രൂപം ഇപ്രകാരമാണ്.

ഒരാള്‍ക്ക്‌ അവകാശികളായി ഉള്ളത്...

  • ഭര്‍ത്താവ്‌ - زوج
  • ഉമ്മ അല്ലെങ്കിൽ ഉമ്മാമ - أم أو الجدة
  • ഒന്നില്‍ കൂടുതല്‍ ഉമ്മയൊത്ത സഹോദരങ്ങൾ - عدد من ولد الأم
  • ഉമ്മയും ഉപ്പയും ഒത്ത സഹോദരൻ അല്ലെങ്കിൽ സഹോദരങ്ങള്‍ (സഹോദരി/ സഹോദരികൾ മാത്രമായി പറ്റില്ല) - أخ من الأبوين أو أحد منهم
എന്നിവരാണ്.


ഈ മസ്അലയിൽ ഭര്‍ത്താവിന് - 1/2,  ഉമ്മാക്ക് – 1/6, ഉമ്മയൊത്ത സഹോദരങ്ങള്‍ക്ക് - 1/3, ഉമ്മയും ഉപ്പയും ഒത്ത സഹോദരങ്ങള്‍ക്ക് ഓഹരി ഇല്ല (ഓഹരി തീർന്നത് കൊണ്ടും അസ്വബക്കാരായത് കൊണ്ടും) ഉമർ رضي الله عنه വിധിച്ചു.


തൊട്ടടുത്ത വർഷംഇതേ മസ്അല വീണ്ടും ആവർത്തിക്കപ്പെട്ടു, വീണ്ടും ഉമർ رضي الله عنه വിധി ആവർത്തിച്ചു. ആ സമയം ഉമ്മയും ഉപ്പയും ഒത്ത സഹോദരങ്ങൾ ചോദിച്ചു: ഞങ്ങളെല്ലാവരും (ഉമ്മ ഒത്ത സഹോദരങ്ങളൾ ഉൾപ്പടെ) മയ്യത്തിൻ്റെ ഉമ്മ ഒത്ത സഹോദരങ്ങളല്ലേ, ഞങ്ങൾ അതിലധികമായി മയ്യത്തിൻ്റ ഉപ്പ ഒത്ത സഹോദരങ്ങൾ കൂടിയാണ്. അവർ വീണ്ടും പറഞ്ഞു: ഞങ്ങളുടെ ഉപ്പയെ കടലിൽ ആക്കൂ അല്ലെങ്കിൽ ഞങ്ങളുടെ ഉപ്പയെ മറന്നേക്കൂ. ഞങ്ങളെ ഉമ്മ മാത്രം ഒത്ത സഹോദരങ്ങളായി കണ്ട് ഞങ്ങൾക്കിടയിൽ വിധിക്കൂ. അപ്പോൾ ഉമർ رضي الله عنه പറഞ്ഞു:
അപ്പോൾ ഉമർ رضي الله عنه വിധിച്ചു. അതറിഞ്ഞ് ആദ്യം അപ്പോൾ ഉമർ رضي الله عنه പറഞ്ഞു: വിധി

ഒരാള്‍ക്ക്‌ അവകാശികളായി ഉമ്മ, ഭര്‍ത്താവ്‌, ഒന്നില്‍ കൂടുതല്‍ ഉമ്മയൊത്ത സഹോദരങ്ങള്‍, ഉമ്മയും ഉപ്പയും ഒത്ത സഹോദരങ്ങള്‍ (زوج، أم، إخوة لأم, أخ لأبوين) എന്നിവരാണുള്ളതെങ്കില്‍, നിര്‍ണിത ഓഹരിക്കാര്‍ (أهل الفروض ല്‍ പെട്ടവര്‍) മുഴുവന്‍ സ്വത്തും വീതിച്ചെടുക്കുന്നു.
ഭര്‍ത്താവിന് - 1/2
ഉമ്മാക്ക് – 1/6
ഉമ്മയൊത്ത സഹോദരങ്ങള്‍ക്ക് - 1/3
അപ്പോള്‍ ഉമ്മയൊത്ത സഹോദരങ്ങള്‍ക്ക്‌ ഓഹരി കിട്ടുകയും, ഉമ്മയും ഉപ്പയും ഒത്ത സഹോദരനു ഓഹരി കിട്ടാതിരിക്കികുകയും ചെയ്യുന്നു. അതിനാൽ ഈ مسئلة യില്‍ ഉമ്മയും ഉപ്പയും ഒത്ത സഹോദരനെ (أخ شقيق) ഉമ്മയൊത്ത സഹോദരനായി (أخ لأم) കണക്കാക്കുന്നു (വാപ്പയെ കടലിലെറിയുക എന്നതിന്റെ ഉദ്ദേശം ഇതാണ്). അപ്പോള്‍ ഉമ്മയൊത്ത സഹോദരങ്ങളും (أخ لأم) ഉമ്മയും ഉപ്പയുമൊത്ത സഹോദരങ്ങളും (أخ شقيق) കൂടി ഓഹരി വീതിച്ചെടുക്കുന്നു.
ഇവിടെ ആണിനും പെണ്ണിനും തുല്ല്യ ഓഹരിയാണ്.
ഇത്‌ مسئلة المشتركة، مسئلة الحجرية، مسئلة اليمية എന്നൊക്കെ അറിയപ്പെടുന്നു. 


Previous <<<      Index       >>> Next