| നിസ്കാരത്തിലെ ദുആകളും ദിക്റുകളും |
|---|
പ്രാരംഭ ദുആകള്‍:
ഫര്‍ദ് നിസ്ക്കാരത്തില്‍:
اَللّهُمَّ
بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ
وَالْمَغْرِبِ ،
അല്ലാഹുവേ! ഉദയ സ്ഥാനത്തെയും അസ്തമയ സ്ഥാനത്തെയും നീ അകറ്റിയതു പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകറ്റേണമേ.
اَللّهُمَّ
نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ ،
അല്ലാഹുവേ! വെള്ള വസ്ത്രം അഴുക്കില്‍
നിന്ന് ശുദ്ധീകരിക്കപ്പെടുന്നതു പോലെ എന്നെ എന്റെ പാപങ്ങളില്‍ നിന്ന് നീ ശുദ്ധിയാക്കേണമേ.
اَللّهُمَّ
اغْسِلْنِي مِنْ خَطَايَايَ بِالْمَاءِ والثَّلْجِ وَالْبَرَدِ
വെള്ളം, ആലിപ്പഴം, മഞ്ഞ് എന്നിവ കൊണ്ട് എന്റെ പാപങ്ങളില്‍ നിന്ന് എന്നെ കഴുകേണമേ. - ബുഖാരി –
ഫര്‍ദ് നിസ്ക്കാരത്തിലും സുന്നത്ത് നിസ്ക്കാരത്തിലും:
وَجَّهْتُ
وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا
مِنَ الْمُشْرِكِينَ
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ
മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍
പെട്ടവനുമല്ല.
إِنَّ
صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ
شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
നിശ്ചയം,
എന്റെ നിസ്കാരവും
ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന്
പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍
ഒന്നാമനുമാണ്.
اَللّهُمَّ
أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي
وَأَنَا عَبْدُكَ
അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി
മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.
ظَلَمْتُ
نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ
يَغْفِرُ الذُّنُوبُ إِلَّا أَنْتَ
ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ
പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ!
നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍
പൊറുക്കുന്നില്ല.
وَاهْدِنِي
لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ
عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ
(അല്ലാഹുവേ!) നീ
ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍
നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
لَبَّيْكَ
وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ،
وَالشَّرُّ لَيْسَ إِلَيْكَ
(അല്ലാഹുവേ!)
നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ നിന്നെ സഹായിക്കാന്‍
സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും
നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.
أَنَا
بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(അല്ലാഹുവേ!) ഞാന്‍
(ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക
മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം
ചോദിക്കുകയും,
നിന്റെ മാര്‍ഗത്തിലേക്ക്
ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. - മുസ്‌ലിം –
ഫര്‍ദ് നിസ്ക്കാരത്തിലും സുന്നത്ത് നിസ്ക്കാരത്തിലും:
سُبْحَانَكَ
اللّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلهَ
غَيْرُكَ
അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു സര്‍വ്വ സ്തുതികളും. നിന്റെ
നാമം എല്ലാ അനുഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്നതും, നിന്റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. - തിര്‍മിദി, ഇബ്നു മാജ –
രാത്രി നിസ്ക്കാരത്തില്‍ (തറാവീഹ്/വിത്ര്‍/കിയാമുല്ലൈല്‍):
اَللّهُمَّ
رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ ، فَاطِرَ السَّمَواتِ
وَالأَرْضِ ، عَالِمَ الْغَيْبِ وَالشَّهَادَةِ
ജിബ്‌രീല്‍, മീക്കാഈല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും; ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും; ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ
അല്ലാഹുവേ!
أَنْتَ
تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ
നിന്റെ അടിമകള്‍ക്കിടയില്‍ അവര്‍ ഭിന്നിച്ചിട്ടുള്ള കാര്യത്തില്‍
വിധിക്കുന്നവന്‍ നീയാണ്.
اِهْدِنِي
لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ
സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചിട്ടുള്ളതില്‍ നിന്ന് നിന്റെ അനുമതിയോടെ നീ
എന്നെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണമേ!
إِنَّكَ
تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നീ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു. - മുസ്‌ലിം –
ക്വുര്‍ആന്‍ പാരായണം:
തുടക്കത്തില്‍:
أَعُوذُ
بِاللهِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
ശപിക്കപ്പെട്ട പിശാചില്‍ നിന്നും - അവന്റെ
ബാധയില്‍ നിന്നും, അവന്റെ അഹങ്കാരത്തില്‍ നിന്നും, അവന്റെ കവിതയില്‍ നിന്നും - ഞാന്‍ അല്ലാഹുവോട് രക്ഷ തേടുന്നു. -
അബൂ ദാവൂദ്, ഇബ്നു മാജ –
അല്ലെങ്കില്‍
أَعُوذُ
بِاللهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ
وَنَفْخِهِ وَنَفْثِهِ
ശപിക്കപ്പെട്ട പിശാചില്‍ നിന്നും - അവന്റെ
ബാധയില്‍ നിന്നും, അവന്റെ അഹങ്കാരത്തില്‍ നിന്നും, അവന്റെ കവിതയില്‍
നിന്നും - എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമായ അല്ലാഹുവോട് ഞാന്‍ രക്ഷ
തേടുന്നു. - അബൂ ദാവൂദ്, തിര്‍മിദി –
തുടര്‍ന്ന് ഓരോ ആയത്തും നിര്‍ത്തി നിര്‍ത്തി ഓതുക. - അബൂ ദാവൂദ് -
റുകൂഇലെ ദുആകള്‍:
ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:
سُبْحَانَ
رَبِّيَ الْعَظِيمِ - ثَلَاثُ
مَرَّاتٍ
അതിമഹത്വമുള്ള എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍! - മൂന്ന് തവണ പറയുക. - മുസ്‌ലിം –
سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ
ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും
അര്‍പ്പിക്കുന്നു;
അല്ലാഹുവേ! എനിക്ക് നീ
പൊറുത്തുതരേണമേ. - ബുഖാരി, മുസ്‌ലിം -
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും, റൂഹി (ജിബ്‌രീല്‍)ന്റെയും റബ്ബുമാകുന്നു (അല്ലാഹു). - മുസ്‌ലിം
ഇഅ്തിദാലിലെ ദുആ:
رَبَّنَا
وَلَكَ الْحَمْدُ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ
ഞങ്ങളുടെ റബ്ബേ! നിനക്കാണ് സര്‍വ്വ സ്തുതികളും; സ്തുത്യര്‍ഹമായതും എണ്ണമറ്റതും, അതിവിശിഷ്ടമായതും, അനുഗ്രഹീതമായതുമായ സ്തുതി! – ബുഖാരി -
അല്ലെങ്കില്‍
رَبَّنَا
وَلَكَ الْحَمْدُ مِلْءَ السَّمـواتِ وَمِلْءَ الْأَرْضِ ، وَمِلْءَ ما شِئْـتَ
مِنْ شَيءٍ بَعْـدُ
ഞങ്ങളുടെ റബ്ബേ! ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും
നിറയുന്ന അത്രയും സ്തുതിയും നിനക്കാണ്!... - ബുഖാരി, മുസ്‌ലിം –
സുജൂദിലെ ദുആകള്‍:
ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:
سُبْحَانَ
رَبِّيَ الْأَعْلَى - ثَلَاثُ
مَرَّاتٍ
അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍! - മൂന്ന് തവണ പറയുക. - മുസ്‌ലിം -
سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ
ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. - ബുഖാരി, മുസ്‌ലിം -
سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ
പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും, റൂഹി (ജിബ്‌രീല്‍) ന്റെയും റബ്ബുമാകുന്നു
(അല്ലാഹു). - മുസ്‌ലിം
രണ്ടു സുജൂദുകള്‍ക്കിടയില്‍ ഇരിക്കുമ്പോഴുള്ള ദുആ:
اَللّهُـمَّ
اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي
അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ
ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും
ചെയ്യേണമേ! - അബൂ ദാവൂദ്, തിര്‍മിദി,
ഇബ്നു മാജ -
അല്ലെങ്കില്‍
رَبِّ
اغْفِرْلِي رَبِّ اغْفِرْلِي
എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. - അബൂ ദാവൂദ്, നസാഈ
തശഹ്ഹുദ‍് ('അത്തഹിയാത്ത്'ലെ ദുആ):
اَلتَّحِيَّاتُ
لِلّهِ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ،
എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിന്നുള്ളതാണ്; ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിന് തന്നെ.
اَلسَّلاَمُ
عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ،
നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
اَلسَّلاَمُ
عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ
ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയും
സമാധാനവും ഉണ്ടാകട്ടെ.
أَشْهَدُ
أَن لاَ إِلَـٰهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍
സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് صلى الله عليه وسلم അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
- ബുഖാരി, മുസ്‌ലിം
അല്ലെങ്കില്‍
اَلتَّحِيَّاتُ
الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلّهِ ،
എല്ലാ അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിന്നുള്ളതാണ്.
اَلسَّلاَمُ
عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ،
നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും
ഉണ്ടാകട്ടെ.
اَلسَّلاَمُ
عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ
ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ രക്ഷയും
സമാധാനവും ഉണ്ടാകട്ടെ.
أَشْهَدُ
أَن لاَ إِلَـٰهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ
യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍
സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് صلى الله عليه وسلم അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍
സാക്ഷ്യം വഹിക്കുന്നു. - മുസ്‌ലിം
'അത്തഹിയാത്ത്'നെ തുടര്‍ന്ന് നബി صلى الله عليه وسلم ക്ക് വേണ്ടി സ്വലാത്ത് ചൊല്ലുക:
اَللّهُمَّ
صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ
وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ،
അല്ലാഹുവേ! ഇബ്രാഹീം
عليه السلام ക്കും
കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതു പോലെ മുഹമ്മദ്
നബി صلى الله عليه وسلم ക്കും കുടുംബത്തിനും മേലും നീ രക്ഷയും
സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!
اَللّهُمَّ
بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ
وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
അല്ലാഹുവേ! ഇബ്രാഹീം عليه السلام നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ
മുഹമ്മദ് നബി صلى الله عليه وسلم യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും അല്ലാഹുവേ!) നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!" - ബുഖാരി
സ്വലാത്തിന് ശേഷം, സലാം വീട്ടുന്നതിന് മുമ്പുള്ള ദുആകള്‍:
ചുവടെ വരുന്ന ദുആകളില്‍
ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്:
اَللّهُمَّ
اغْفِرْ لِي مَا قَدَّمْتُ ، وَمَا أَخَّرْتُ ، وَمَا أَسْرَرْتُ ، وَمَا
أَعْلَنْتُ ، وَمَا أسْرَفْتُ ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي
അല്ലാഹുവേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും നീ എനിക്ക് പൊറുത്തു
തരേണമേ!. അവ എന്നേക്കാള്‍ കൂടുതല്‍
അറിയുന്നവന്‍ നീയാണ്.
أَنْتَ الْمُقَدِّمُ ، وَأَنْتَ الْمُؤَخِّرُ
لاَ إِلَـٰهَ
إِلَّا أَنْتَ
മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. മുസ്‌ലിം -
اَللّهُمَّ
إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ
فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ
അല്ലാഹുവേ! ക്വബ്റിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. - മുസ്‌ലിം -
اَللّهُمَّ
إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلَّا
أَنْتَ
അല്ലാഹുവേ! ഞാന്‍ (അനേകം പാപങ്ങള്‍ ചെയ്ത്) എന്റെ ആത്മാവിനോട് അനേകം
അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, ഏറ്റവുമധികം
പൊറുക്കുന്നവന്‍ നീയല്ലാതെയില്ല.
فَاغْفِرْ لِي مَغْفِرَةً مِنْ
عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അതിനാല്‍ നിന്റെ അടുത്തു നിന്നുള്ള പാപമോചനം കൊണ്ട് നീ എനിക്ക് പൊറുത്തു
തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും
നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്! ബുഖാരി, മുസ്‌ലിം -
اَللّهُمَّ
أَعِنِّي عَلَى ذِكْرِكَ ، وَشُكْرِكَ ، وَحُسْنِ عِبَادَتِكَ
അല്ലാഹുവേ! നിനക്ക് ദിക്ര്‍ ചൊല്ലുവാനും, നിന്നോട് നന്ദി കാണിക്കുവാനും,
നിന്നെ ഉത്തമമായി ആരാധിക്കുവാനും നീ എന്നെ സഹായിക്കേണമേ. - അബൂ ദാവൂദ് -