بسم الله الرحمن الرحيم

മതത്തില്‍ പാണ്ഡിത്യം നേടുന്നതിന്റെ ശ്രേഷ്ഠത - സ്വാലിഹ് അൽ ഫൗസാൻ حفظه الله

فضل التفقه في الدين
മതത്തില്‍ പാണ്ഡിത്യം നേടുന്നതിന്റെ ശ്രേഷ്ഠത

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحابته والتابعين لهم بإحسان إلى يوم الدين. أما بعد:

മതത്തില്‍ പാണ്ഡിത്യം നേടുക എന്നത് അമലുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠകരമായ കാര്യമാണ്, അത് നന്മയുടെ അടയാളമാണ്.
നബി  പറഞ്ഞു:

مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ

അല്ലാഹു ഒരുവന് നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനില്‍ പാണ്ഡിത്യമുഉള്ളവനാക്കി മാറ്റും. ബുഖാരി, മുസ്‌ലിം.

തീര്‍ച്ചയായും ദീനില്‍ പാണ്ഡിത്യം നേടുന്നത് കൊണ്ട് സല്‍ക്കര്‍മ്മങ്ങളെ നില നിര്‍ത്തുന്ന ഉപകാരപ്രദമായ ഇല്‍മ് കരസ്ഥമാക്കാന്‍ സാധിക്കും.
അല്ലാഹു തആല പറഞ്ഞു:

 ‏هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًۭا

സന്‍മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. 48:28

ഇവിടെ സന്മാര്‍ഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഉപകാരപ്രദമായ ഇല്‍മാണ്, ദീനുല്‍ ഹഖ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അമലുസ്വാലിഹും (സല്‍ക്കര്‍മ്മം) ആണ്.
തീര്‍ച്ചയായും അല്ലാഹു അവന്റെ നബിയോട് ഇല്‍മിനെ കൂടുതലായി ചോദിക്കാന്‍ വേണ്ടി കല്‍പ്പിച്ചു.

അല്ലാഹു തആല പറയുന്നു:
وَقُل رَّبِّ زِدْنِى عِلْمًا

എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക. 20:144

ഹാഫിള് ഇബ്നു ഹജര്‍ رحمه الله പറഞ്ഞു: അല്ലാഹു ഈ പറഞ്ഞതില്‍ നിന്ന് ഇല്‍മിന്റെ ശ്രേഷ്ഠതയുടെ തെളിവ് വളരെ വ്യക്തമാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ നബിയോട് കൂടുതലായി ചോദിക്കാന്‍ വേണ്ടി ഒരു കാര്യത്തിലും കല്‍പ്പിച്ചിട്ടില്ല, ഇല്‍മിനു വേണ്ടിയല്ലാതെ.
ഉപകാരപ്രദമായ ഇല്‍മ് പഠിപ്പിക്കുന്ന സദസ്സിനെ ‘സ്വര്‍ഗ്ഗത്തോപ്പ്’ എന്ന്‍ നബി  പേരിട്ടിട്ടുണ്ട്. തീര്‍ച്ചയായും ഉലമാക്കള്‍ പ്രവാചകന്മാരുടെ പിന്മുറക്കാരാണ് എന്ന് നബി  അറിയിച്ചു തന്നിട്ടുമുണ്ട്.
സംശയമില്ല, തീര്‍ച്ചയായും മനുഷ്യന്‍ ഒരു ജോലി നിര്‍വഹിക്കുന്നതിന് മുന്നോടിയായി അത് ശരിയായ രീതിയില്‍ ചെയ്യണമെങ്കില്‍ ആ ചെയ്യാന്‍ പോകുന്ന പ്രവൃത്തി നിര്‍വഹിക്കേണ്ടത് എങ്ങനെയാണെന്നതിന്റെ  വഴിയെ പറ്റി അറിയല്‍ അവന് അനിവാര്യമാണ്; ആ കാര്യം ചെയ്യുന്നതിലൂടെ അതിന്റെ ഫലം ആഗ്രഹിക്കുന്നുവെങ്കില്‍. എങ്കില്‍ എങ്ങനെയാണ് മനുഷ്യന് തന്റെ റബ്ബിലേക്കുള്ള ഇബാദത്തിന്  വേണ്ടി (അറിവില്ലാതെ) മുന്നിടാന്‍ കഴിയുക - ആ ഇബാദത്താണെങ്കില്‍ നരകരക്ഷയില്‍ നിന്ന് രക്ഷിക്കുന്നതിനും സ്വര്‍ഗപ്രവേശനത്തിനും സഹായിക്കുന്നു - ഇല്‍മില്ലാതെ എങ്ങനെയാണ് ഈ കാര്യത്തിനു നാം മുന്നിടുക?
എന്നാല്‍ ഇല്‍മിന്റെയും അമലിന്റെയും കാര്യത്തില്‍ ജനങ്ങള്‍ മൂന്നായി ഭിന്നിച്ചിട്ടുണ്ട്:
ഒന്നാമത്തെ വിഭാഗം: ഉപകാരപ്രദമായ അറിവും സല്‍കര്‍മ്മങ്ങളും ഒരുമിച്ചു കൂട്ടുന്നവര്‍; അനുഗ്രഹിക്കപ്പെട്ട നേരായ പാതയില്‍ അല്ലാഹു ഹിദായത്ത് നല്‍കിയവരാണ് അവര്‍, അമ്പിയാക്കളില്‍ നിന്നും സ്വിദ്ധീഖുകളില്‍  നിന്നും ശുഹദാക്കളില്‍ നിന്നും സ്വാലിഹീങ്ങളില്‍ നിന്നും, അവരുടെ കൂട്ട്കെട്ട് എത്ര നല്ലത്.
രണ്ടാമത്തെ വിഭാഗം: അവര്‍ ഉപകാരപ്രദമായ ഇല്‍മ് പഠിക്കുന്നു, എന്നാല്‍ അത് കൊണ്ട് അവര്‍ അമല്‍ ചെയ്യുന്നില്ല; അവരാണ് കൊപത്തിന് ഇരയായവര്‍, ജൂതന്മാരും അവരെ പിന്തുടര്‍ന്നവരും.
മൂന്നാമത്തെ വിഭാഗം: അവര്‍ ഇല്‍മില്ലാതെ അമല്‍ ചെയ്യുന്നു; അക്കൂട്ടരാണ് വഴി പിഴച്ച് പോയവര്‍, ക്രിസ്ത്യാനികളും അവരെ പിന്തുടര്‍ന്നവരും.

നമ്മുടെ നമസ്കാരത്തില്‍ എല്ലാ റക്അത്തിലും നാം പാരായണം ചെയ്യുന്ന സൂറത്തുല്‍ ഫാതിഹയില്‍ ഈ മൂന്ന്‍ വിഭാഗവും ഉള്‍ക്കൊള്ളുന്നു, അല്ലാഹു പറയുന്നു:

صِرَاطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ 

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. 1:7

ഇമാം ശൈഖ് മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ് رحمه الله പറയുന്നു:
എന്നാല്‍ അല്ലാഹുവിന്റെ വചനം غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ഇവിടെ കൊപത്തിന് ഇരയായവര്‍ എന്ന്‍ പറഞ്ഞത് ഇല്‍മ് കൊണ്ട് അമല്‍ ചെയ്യാത്തവരെ പറ്റിയാണ്, അതുപോലെ വഴിപിഴച്ചവര്‍  എന്ന്‍ പറഞ്ഞത് ഇല്‍മില്ലാതെ അമല്‍ ചെയ്തവരെ പറ്റിയുമാണ്.
ഒന്നാമത്തേത് ജൂതന്മാരുടെ ഗുണമാണ്, രണ്ടാമത്തത് ക്രിസ്ത്യാനികളുടെ ഗുണവും.

ജനങ്ങളിലധിക പേരും തഫ്‌സീറില്‍ കോപത്തിനിരയായവര്‍ എന്ന് കണ്ടാല്‍ ജൂതന്മാരാണെന്നും വഴിപിഴച്ചവര്‍ എന്ന് കണ്ടാല്‍ ക്രിസ്ത്യാനികളാണെന്നും കരുതും. ജാഹിലായ വ്യക്തി അത് അവര്‍ക്ക് മാത്രം ഉള്ളതാണ് എന്ന്‍ വിചാരിക്കും. എന്നാല്‍ അല്ലാഹു ഈ പ്രാര്‍ത്ഥന അവന് നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്ന് അവന്‍ വായിക്കുന്നു. ഈ അടയാളങ്ങളുള്ള ആളുകളുടെ വഴിയില്‍ നിന്നും അവന്‍  അഭയം തേടുകയും ചെയ്യുന്നു.!!

സബ്ഹാനല്ലാഹ്! അവനെ മാത്രം തിരഞ്ഞെടുത്ത് അല്ലാഹു എങ്ങനെയാണ് പഠിപ്പിക്കുക? അവന്റെ റബ്ബിനോട്‌ എപ്പോഴും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അവന്‍ നിര്‍ബന്ധമാക്കുന്നു. എന്നാല്‍ അവനില്‍ അതിനെക്കുറിച്ച് യാതൊരു ജാഗ്രതയും ഇല്ല. ഈ പ്രവൃത്തി അല്ലാഹുവിലുള്ള മോശം ഊഹമാണ്. (താരീഖു ന്നജ്ദ്‌ - ഇബ്നു ഖന്നാം, പേജ്:491)

ഫര്‍ദ് നമസ്കാരങ്ങളിലും സുന്നത്ത് നമസ്കാരങ്ങളിലും, എല്ലാ റകഅത്തുകളിലും ഈ മഹത്തായ സൂറത്ത് (സൂറത്തുല്‍ ഫാത്തിഹ) പാരായണം ചെയ്യല്‍ നിര്‍ബന്ധമാക്കിയതിന്റെ യുക്തിയെ അദ്ദേഹം നമുക്ക് വിശദീകരിച്ചു തരുന്നു. അതില്‍ മഹത്തായ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദുനിയാവിലും ആഖിറത്തിലും രക്ഷയുള്ളതായ ഉപകാരപ്രദമായ ഇല്‍മിന്റെയും സല്‍കര്‍മ്മങ്ങളുടെയും ആളുകളുടെ വഴിയിലേക്ക് അല്ലാഹുവേ ഞങ്ങള്‍ക്ക് തൗഫീഖ് നല്‍കേണമേ, ഉപകാരപ്രദമായ ഇല്‍മും സല്‍കര്‍മ്മങ്ങളും വേര്‍തിരിച്ച നശിച്ച ആളുകളുടെ വഴിയില്‍ നിന്നും ഞങ്ങളെ വിട്ട് നിര്‍ത്തേണമേ എന്ന മഹത്തായ പ്രാര്‍ത്ഥനയാണ് അതില്‍ അടങ്ങിയിട്ടുള്ളത്.

മാന്യ വായനക്കാരാ നീ മനസ്സിലാക്കണം, തീര്‍ച്ചയായും ഉപകാരപ്രദമായ ഇല്‍മ് കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാക്കി കൊണ്ടും ചിന്തിച്ചു കൊണ്ടും, ഗുണകാംക്ഷരായ അദ്ധ്യാപകരില്‍ നിന്നും സഹായം തേടിക്കൊണ്ടും എടുക്കപ്പെടും. തഫ്സീറിന്റെ കിതാബുകള്‍, ഹദീസിന്റെ വിശദീകരണങ്ങള്‍, ഫിഖ്ഹിന്റെ കിതാബുകള്‍, നഹ്‌വിന്റെയും ഖുര്‍ആന്‍ ഇറങ്ങിയ ഭാഷയായ അറബിയുടേയും കിതാബുകള്‍ - ഈ പറഞ്ഞ കിതാബുകളാണ് കിതാബും സുന്നത്തും മനസ്സിലാക്കുന്നതിലേക്കുള്ള വഴി.

അപ്പോള്‍ മുസ്‌ലിം സഹോദരാ, നിന്റെ അമലുകള്‍ ശരിയാക്കുന്നതിന് നിന്റെ ദീനിനെ നിലനിര്‍ത്താന്‍ വേണ്ടി ആവശ്യമായത്‌ പഠിക്കല്‍ നിന്റെ മേല്‍ നിര്‍ബന്ധമാണ്‌. നിന്റെ നമസ്കാരത്തില്‍ നിന്നും നോമ്പില്‍ നിന്നും ഹജ്ജില്‍ നിന്നും, അതുപോലെ നിന്റെ ധനത്തിന്റെ സകാത്തിന്റെ വിധികളും, നിന്നിലേക്ക്‌ ആവശ്യമായ ഇടപാടുകളുടെ വിധികള്‍ പഠിക്കലും - നിനക്ക് അല്ലാഹു അനുവദനീയമാക്കിയതിനെ സ്വീകരിക്കാനും, നിന്റെ മേല്‍ അല്ലാഹു ഹറാമാക്കിയതില്‍ നിന്ന്‍ വിട്ട് നില്‍ക്കാനും, നിന്റെ സമ്പാദ്യം ഹലാലാകുന്നതിനും, നിന്റെ ഭക്ഷണം ഹലാലാകുന്നതിനും, അങ്ങനെ നിന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുവാന്‍ വേണ്ടി.

ഇതെല്ലാം നീ പഠിക്കുക എന്നതിലേക്ക് ആവശ്യമായി വരുന്നു. നിന്റെ ശരിയായ തീരുമാനം കൊണ്ടും നിന്റെ നിയ്യത്ത് നന്നാക്കല്‍ കൊണ്ടും അല്ലാഹുവിന്റെ അനുമതിയാല്‍ അത് (പഠിക്കല്‍) എളുപ്പമാണ്.

അപ്പോള്‍ ഉപകാരപ്രദമായ കിതാബുകള്‍ വായിക്കുന്നതിലേക്ക് നീ ആര്‍ത്തി കാണിക്കുക, അതുപോലെ നിനക്ക് സംശയമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിനും നിന്റെ ദീനിന്റെ വിധികള്‍ അറിയുന്നതിനും വേണ്ടി പണ്ഡിതന്മാരുമായി ബന്ധപ്പെടുക.

അപ്രകാരം പള്ളികളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്ന ദീനിന്റെ സദസ്സുകളിലും പ്രഭാഷണങ്ങളിലും ഹാജരാവുക, അതുപോലെ റേഡിയോയില്‍ നിന്ന്‍ മതപരമായ പരിപാടികള്‍ ശ്രദ്ധിച്ചു കേള്‍ക്കുക, മതപരമായ മാഗസിനുകളും ദീനിന്റെ വിഷയങ്ങളില്‍ സഹായിക്കുന്ന തരത്തിലുള്ള പ്രസിദ്ധീകരണങ്ങളും വായിക്കുക തുടങ്ങിയവ നിന്നെ സഹായിക്കും. അങ്ങനെ ഈ പറഞ്ഞ നന്മയുടെ മേല്‍ക്കൂരക്ക് വേണ്ടി നീ ആര്‍ത്തി കാണിക്കുകയും അത് പിന്തുടരുകയും ചെയ്‌താല്‍, നിന്റെ അറിവുകള്‍ വര്‍ദ്ധിക്കും, അത് മൂലം നിന്റെ ഉള്‍ക്കാഴ്ച പ്രകാശിക്കുകയും ചെയ്യും.

ഏ സഹോദരാ നീ മറക്കരുത്, തീര്‍ച്ചയായും ഇല്‍മ് അത് അമലോട് കൂടെ വളരുകയും സംസ്ക്കരിക്കപ്പെടുകയും ചെയ്യും. നിന്റെ ഇല്‍മിനനുസരിച്ച് നീ അമല്‍ ചെയ്‌താല്‍ അല്ലാഹു നിനക്ക് ഇല്‍മ് വര്‍ദ്ധിപ്പിച്ചു തരും. ഒരു അറിയപ്പെട്ട മഹത് വചനത്തില്‍ പറഞ്ഞത് പോലെ: ആരെങ്കിലും അറിവിനനുസരിച്ച് അമല്‍ ചെയ്‌താല്‍, അവന്‍ അറിയാത്ത ഇല്‍മ് കൊണ്ട് അല്ലാഹു അവന് അനന്തരം നല്‍കും.

അതിനുള്ള തെളിവ് എന്തെന്നാല്‍ അല്ലാഹുവിന്റെ വചനമാണ്:
  
وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. 2:282

ഇല്‍മ് എന്നത് സമയം ചിലവഴിക്കുന്നതിന് വേണ്ടി ഏറ്റവും അവകാശപ്പെട്ടതാണ്, ബുദ്ധിയുള്ളവര്‍ അത് നേടാന്‍ വേണ്ടി മത്സരിക്കും, അതുകൊണ്ട് ഹൃദയങ്ങള്‍ ജീവന്‍ വെക്കുകയും അമലുകള്‍ സംസ്ക്കരിക്കപ്പെടുകയും ചെയ്യും.

തീര്‍ച്ചയായും അവരെ അല്ലാഹു പുകഴ്ത്തിയിട്ടുണ്ട് അവരുടെ പേരുകളെ അവന്‍ പരിശുദ്ധമാക്കിയിട്ടുമുണ്ട്, ഇല്‍മ് കൊണ്ട് അമല്‍ ചെയ്യുന്നവരുടെ മേല്‍, അവന്റെ വ്യക്തമായ കിതാബില്‍ അവരുടെ കാര്യങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്.
അല്ലാഹു തആല പറഞ്ഞു:

قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ

അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. 39:9

അല്ലാഹു തആല പറഞ്ഞു:

يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ 

നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. 58:11

അപ്പോള്‍ ഈമാന്‍ അംഗീകരിക്കുന്ന ഇല്‍മുള്ളവരുടെ പ്രത്യേകത അല്ലാഹു തആല വിവരിച്ചു തന്നു. പിന്നെ നാം ചെയ്യുന്നതിനെ പറ്റി അല്ലാഹു എല്ലാം അറിയുന്നവനാണ് എന്ന്‍ അറിയിച്ചു തരികയും ചെയ്തു.
തീര്‍ച്ചയായും ഇല്‍മും അമലും കൂടെ വേണമെന്നത് അനിവാര്യമാണെന്ന് ഇത് നമുക്ക് അറിയിച്ചു തരുന്നു. എല്ലാ കാര്യങ്ങളും ഈമാനിനെ തൊട്ട് ഉത്ഭവിക്കുന്നത് ആയിരിക്കുന്നതിനും അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ ആയിരിക്കുന്നതിനും വേണ്ടിയാണത്.
പുണ്യത്തിലും തഖ്‌വയിലും പരസ്പരം സഹകരിക്കല്‍ നിര്‍ബന്ധമാണ്‌ എന്നതില്‍ നിന്ന്‍ നമ്മുടെ അമല്‍ പ്രകാരം നിന്നിലേക്ക്‌ ഇത് സമര്‍പ്പിക്കുന്നു. ഈ കിതാബില്‍ നമ്മുടെ ഉലമാക്കള്‍ നമുക്ക് വേണ്ടി കടഞ്ഞെടുക്കുകയും അവരുടെ കിതാബുകളില്‍ ക്രോഡീകരിക്കുകയും ചെയ്ത കര്‍മ്മശാസ്ത്രത്തില്‍ നിന്നുള്ള ചില വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതില്‍ നിന്നും എളുപ്പമുള്ളത് കൊണ്ട് നാം നിന്നിലേക്ക് മുന്നിടുന്നു. ഇത് ഒന്നിച്ചു വരുന്നത് ഉപകാരപ്രദമായ ഇല്‍മ് വര്‍ദ്ധിപ്പിക്കുന്നതും ഉപകാരം കിട്ടുന്നതുമായേക്കാം.
ഉപകാരപ്രദമായ അറിവ് കൊണ്ട് എന്നെയും നിങ്ങളെയും സഹായിക്കാനും അതുപോലെ അമലുസ്സാലിഹ് കൊണ്ട് തൗഫീഖ് ചെയ്യുവാനും നാം അല്ലാഹുവിനോട് സഹായം ചോദിക്കുന്നു, അതുപോലെ സത്യത്തെ സത്യമായി കാണിച്ചു തരാനും അതിനെ പിന്‍പറ്റാന്‍ വേണ്ടിയും, ബാത്വിലിനെ ബാത്വിലായി കാണിച്ചു തരാനും അതില്‍ ഇന്ന വിട്ട് നിര്‍ത്താനും നാം അല്ലാഹുവിനോട് ചോദിക്കുന്നു. തീര്‍ച്ചയായും അവന്‍ എല്ലാ കേള്‍ക്കുന്നവനും ഉത്തരം ചെയ്യുന്നവനുമാണ്.

الملخص الفقهي للشيخ صالح الفوزان حفظه الله