Under construction please wait
ഇത് إجتهاد ആയിട്ടുള്ള ഒരു مسئلة ആണ്.
ഉപ്പാപ്പയും (ഉപ്പയുടെ ഉപ്പ) സഹോദരീ സഹോദരന്മാരും (ഉപ്പയും ഉമ്മയും ഒത്തത് / ഉപ്പ ഒത്തത്) ഒന്നിച്ച് വരുമ്പോഴുള്ള വിവിധ സന്ദര്‍ഭങ്ങളും അതിന്റെ നിയമങ്ങളും താഴെ കൊടുക്കുന്നു.
1) ഉപ്പാപ്പയും സഹോദരീ സഹോദരന്മാരും ഒന്നിച്ച് വരുകയും കൂടെ നിര്‍ണ്ണിത ഓഹരിയുള്ള അവകാശികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍:-
• ഉപ്പാപ്പയെ സഹോദരനായി കണ്ട് مقاسمة നടത്തുക. പക്ഷെ, മിനിമം 1/3 കിട്ടണം (അഥവാ مقاسمة നടത്തിയിട്ട് കിട്ടുന്നത് 1/3 യിലും കുറവാണെങ്കില്‍ 1/3 കൊടുക്കുക).
ഉദാ:- മയ്യത്തിന് ഉപ്പാപ്പ, രണ്ട് സഹോദരന്‍, ഒരു സഹോദരി എന്നിവരാണ് ഉള്ളത്. ഇവിടെ مقاسمة നടത്തിയാല്‍,
(ഉപ്പാപ്പയെ സഹോദരന്റെ സ്ഥാനത്ത് കണക്കാക്കി ഓഹരി വെക്കുക എന്നതാണ് مقاسمة കൊണ്ട് ഉദ്ദേശിക്കുന്നത്).
ഉപ്പാപ്പാക്ക് – 2/7
ഒരു സഹോദരന് – 2/7
സഹോദരിക്ക് – 1/7
ഇങ്ങനെ ഓഹരി കിട്ടും. ഇവിടെ ഉപ്പാപ്പാക്കുള്ള ഓഹരി 1/3 നേക്കാളും കുറവാണ്. അതിനാല്‍ ഉപ്പാപ്പാക്ക് 1/3 കൊടുക്കും.
മറ്റൊരു ഉദാ:- മയ്യത്തിന് ഉപ്പാപ്പ, ഒരു സഹോദരന്‍, ഒരു സഹോദരി എന്നിവരാണ് ഉള്ളത്. ഇവിടെ مقاسمة നടത്തിയാല്‍,
ഉപ്പാപ്പാക്ക് – 2/5
സഹോദരന് – 2/5
സഹോദരിക്ക് – 1/5
ഇങ്ങനെ ഓഹരി കിട്ടും. ഇവിടെ ഉപ്പാപ്പാക്കുള്ള ഓഹരി 1/3 നേക്കാളും കൂടുതലാണ്. അതിനാല്‍ ഉപ്പാപ്പാക്ക് ഇത് (2/5) കൊടുക്കും.
2) ഉപ്പാപ്പയും സഹോദരീ സഹോദരന്മാരും ഒന്നിച്ച് വരുകയും കൂടെ നിര്‍ണ്ണിത ഓഹരിയുള്ള അവകാശികള്‍ ഉണ്ടാവുകയും ചെയ്താല്‍:-
• നിര്‍ണ്ണിത ഓഹരിയുള്ളവര്‍ക്ക് കൊടുത്ത ശേഷം مقاسمة നടത്തുകയും ثلث الباقي എത്രയുണ്ടെന്നും നോക്കുക. അത്പോലെ ആകെയുള്ളതിന്റെ 1/6 ഉം നോക്കുക. ഇതില്‍ ഏതാണോ വലുത് അത് ഉപ്പാപ്പാക്ക് കൊടുക്കുക.
ഉദാ:- മയ്യത്തിന് രണ്ട് പെണ്‍മക്കള്‍, ഉപ്പാപ്പ, രണ്ട് സഹോദരന്‍മാര്‍, ഒരു സഹോദരി എന്നിവരാണ് ഉള്ളത്.
ഇവിടെ നിര്‍ണിത ഓഹരിക്കാരായ പെണ്‍മക്കള്‍ക്ക് അവരുടെ ഓഹരി (2/3) കൊടുക്കുക. ബാക്കി മുതല്‍ (1/3) {1-2/3=1/3} مقاسمة നടത്തിയാല്‍,
ഉപ്പാപ്പാക്ക് – 2/7*1/3=2/21
സഹോദരന് – 2/7*1/3=2/21
സഹോദരിക്ക് – 1/7*1/3=1/21
ഇങ്ങനെ ലഭിക്കും. അതായത് ഉപ്പാപ്പാക്ക് 2/21. ഇനി ثلث الباقي എടുത്താല്‍,
ഉപ്പാപ്പാക്ക് – 1/3*1/3=1/9
എന്നാല്‍ ഇവ രണ്ടും 1/6 നേക്കാള്‍ കുറവാണ്. അതിനാല്‍ ഉപ്പാപ്പാക്ക് 1/6 കൊടുക്കും.
മറ്റൊരു ഉദാ:- മയ്യത്തിന് ഭാര്യ, ഉമ്മ, ഉപ്പാപ്പ, രണ്ട് സഹോദരന്‍മാര്‍, ഒരു സഹോദരി എന്നിവരാണ് ഉള്ളത്. ഇവിടെ നിര്‍ണിത ഓഹരിക്കാരായ ഭാര്യ (1/4), ഉമ്മ (1/6) ഇവര്‍ക്ക് അവരുടെ ഓഹരി കൊടുക്കുക. ബാക്കി 7/12 {1-(1/4+1/6)=7/12} مقاسمة നടത്തിയാല്‍,
ഉപ്പാപ്പാക്ക് – 2/7*7/12=1/6
ഒരു സഹോദരന് – 2/7*7/12=1/6
സഹോദരിക്ക് – 1/7*7/12=1/12
ഇങ്ങനെ ലഭിക്കും. അതായത് ഉപ്പാപ്പാക്ക് 1/6. ഇനി ثلث الباقي എടുത്താല്‍,
ഉപ്പാപ്പാക്ക് – 1/3*7/12=7/36
അപ്പോള്‍ ഇവിടെ കൂടുതല്‍ വരുന്നത് ثلث الباقي എടുക്കുമ്പോഴാണ്, അതിനാല്‍ ഉപ്പാപ്പാക്ക് 7/36 കൊടുക്കും.
മറ്റൊരു ഉദാ:- മയ്യത്തിന് മകള്‍, ഉപ്പാപ്പ, സഹോദരന്‍, സഹോദരി എന്നിവരാണ് ഉള്ളത്. ഇവിടെ നിര്‍ണിത ഓഹരിക്കാരിയായ മകള്‍ക്ക് അവരുടെ ഓഹരി (1/2) കൊടുക്കുക. ബാക്കി 1/2 {1-(1/2)= 1/2} مقاسمة നടത്തിയാല്‍,
ഉപ്പാപ്പാക്ക് – 2/5*1/2=1/5
ഒരു സഹോദരന് – 2/5*1/2=1/5
സഹോദരിക്ക് – 1/5*1/2=1/10
ഇങ്ങനെ ലഭിക്കും. അതായത് ഉപ്പാപ്പാക്ക് 1/5. ഇനി ثلث الباقي എടുത്താല്‍,
ഉപ്പാപ്പാക്ക് – 1/3*1/2=1/6
അപ്പോള്‍ ഇവിടെ കൂടുതല്‍ വരുന്നത് مقاسـمة എടുക്കുമ്പോഴാണ്, അതിനാല്‍ ഉപ്പാപ്പാക്ക് 1/5 കൊടുക്കും.
• ഉപ്പാപ്പയെ أخ ന്റെ സ്ഥാനത്ത് കൊണ്ടുവരുന്നുണ്ടെങ്കിലും ഉമ്മ حجب نقصان ആകാന്‍ പറ്റില്ല (അതായത് മക്കളില്ലാതെ ഒരു സഹോദരനാണെങ്കില്‍ ഉമ്മാക്ക് 1/3 കിട്ടും, ഒന്നില്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ 1/6 മാത്രമേ കിട്ടുകയുള്ളൂ - ഉപ്പാപ്പയെ ഉമ്മയെ حجب ആക്കുന്ന രണ്ടാമത്തെ സഹോദരനായി കാണാന്‍ പാടില്ല.
3. ഉപ്പാപ്പയുടെ കൂടെ പൂര്‍ണ്ണ സഹോദരങ്ങളും ഉപ്പയൊത്ത സഹോദരങ്ങളും (وإخوة لأبوين إخوة لأب) ഒന്നിച്ച് വരുമ്പോള്‍:-
• മൂന്നു കൂട്ടരെയും (جد، إخوة لأبوين، إخوة لأب) സഹോദരങ്ങളായി കണ്ട് مقاسمة നടത്തുകയും, ثلث الباقي എത്രയുണ്ടെന്നും നോക്കുക, അത് പോലെ ആകെയുള്ളതിന്റെ 1/6 ഉം നോക്കുക. ഇതില്‍ ഏതാണോ വലുത് അത് ഉപ്പാപ്പാക്ക് കൊടുക്കുക, എന്നിട്ട് ബാക്കി പൂര്‍ണ്ണ സഹോദരന് (إخوة لأبوين) കൊടുക്കുക (പൂര്‍ണ്ണ സഹോദരന്‍ ഉപ്പയൊത്ത സഹോദരന് തടസ്സം നില്‍ക്കും). എന്നാല്‍ ഉപ്പയൊത്ത സഹോദരനെ (إخوة لأب) مقاسمة നടത്തുമ്പോള്‍ പരിഗണിക്കുകയും വേണം.
• അതുപോലെ ഇവരുടെ കൂടെ ഒരു ഉമ്മയൊത്ത സഹോദരന്‍ (إخوة لأم) കൂടെയുണ്ടെങ്കില്‍ തീരെ (مقاسمة നടത്തുമ്പോഴും) പരിഗണിക്കരുത്, കാരണം ഉപ്പാപ്പ ഉമ്മയൊത്ത സഹോദരങ്ങളെ തടയും. എന്നാല്‍ ഉപ്പയൊത്ത സഹോദരന്‍ ഉപ്പാപ്പയോടു കൂടി حجب ആകില്ല.
بَابُ الْجَدِّ مَعَ الْإِخْوَةِ