بَابُ أََسْبَابِ الْمِيرَاثِ
അനന്തരാവകാശം കിട്ടാനുള്ള കാരണങ്ങൾ മൂന്നെണ്ണമാണ്.
1. കുടുംബ ബന്ധം - نسبة
2. ഭാര്യ – ഭര്‍തൃ ബന്ധം – نكاح
3. വലാഅ് – ولاء
- മോചിപ്പിക്കപ്പെട്ട അടിമയുടെ (عتق ചൊല്ലപ്പെട്ട) സ്വത്ത് അയാള്‍ക്ക് ആരും അവകാശികളായി ഇല്ലെങ്കില്‍ അയാളുടെ سيد നു ലഭിക്കും.
ഈ മൂന്നു ബന്ധത്തില്‍ കൂടിയല്ലാതെ ഒരാള്‍ക്കും അനന്തരം (إرث) കിട്ടില്ല.
ഇമാം റഹ്ബി رحمه الله പറഞ്ഞു:
أسـبابُ مـيراثِ الـوَرَى ثَـلاثَةْ كُــلٌّ يُــفِيدُ رَبـهُ الــوِراثةْ
وهْي نكــاحٌ ووَلاءٌ ونَسَـبْ ما بَـعْدَهُنَّ للمواريثِ سَـبَبْ