| ഈമാനിന്റെ നിർവ്വചനം - സ്വാലിഹ് അൽ ഫൗസാൻ حفظه الله |
|---|
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى أله وصحبه أجمعين؛ أما بعد
യഥാര്‍ത്തത്തില്‍ ഈമാന്‍ എന്നത് നാവു കൊണ്ട് മൊഴിയലും ഹൃദയം കൊണ്ട് വിശ്വസിക്കലും അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ്
(അമലുകളും ഈമാനില്‍ ഉള്‍ക്കൊള്ളുന്നു). അത് അനുസരണം കൊണ്ട് കൂടുകയും അനുസരണക്കേട്
കൊണ്ട് കുറയുകയും ചെയ്യും. ഇനി ആരെങ്കിലും ഈമാനിനെ നാവു കൊണ്ട് മൊഴിയുന്നതിലേക്കും
അമലില്ലാതെ ഹൃദയം കൊണ്ട് സത്യപ്പെടുത്തുന്നതിലേക്കും ചുരുക്കിയാല്‍ അവന്‍ ശരിയായ
ഈമാനിന്റെ അഹ്‌ലുകാരില്‍ പെട്ടവനല്ല.
ഉലമാക്കള്‍ പറഞ്ഞത് പോലെ, ഈമാന്‍ എന്നത് നാവു കൊണ്ട്
മൊഴിയലും ഹൃദയം കൊണ്ട് വിശ്വസിക്കലും
അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ് (അമലുകളും ഈമാനില്‍ ഉള്‍ക്കൊള്ളുന്നു). അത്
അനുസരണം കൊണ്ട് കൂടുകയും അനുസരണക്കേട് കൊണ്ട് കുറയുകയും ചെയ്യും.
അല്ലാഹു തആല പറയുന്നു:
وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ (മാത്രമാണ് സത്യവിശ്വാസികള്‍). (8:2)
വീണ്ടും അല്ലാഹു തആല പറയുന്നു:
فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ
എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവര്‍
(അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു. 9:124
വീണ്ടും അല്ലാഹു തആല പറയുന്നു:
وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ
സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും... (74:31)
ഈ ആയത്തുകൾ ഈമാൻ കൂടുന്നതിനെയും കുറയുന്നതിനെയും അറിയിക്കുന്നു. നബി ﷺ പറഞ്ഞതു പോലെ:
من رأى منكم منكراً فليغيره بيده، فإن لـم يستطع فبلسانه، فإن لـم
يستطع فبقلبه وذلك أضعف الإيمان
നിങ്ങളില്‍ ആരെങ്കിലും ഒരു തിന്മ കണ്ടാല്‍ തന്റെ കൈ കൊണ്ട് അതിനെ എതിര്‍ക്കട്ടെ,
അതിനു കഴിയില്ലെങ്കില്‍ അവന്റെ നാവു കൊണ്ട്, അതിനും കഴിയില്ലെങ്കില്‍ അവന്റെ ഹൃദയം
കൊണ്ട് (അതിനെ വെറുക്കട്ടെ) – അതാണ് ഏറ്റവും ദുര്‍ഭലമായ ഈമാന്‍. മുസ്‌ലിം: 49
ഇത് ഈമാൻ കുറയും എന്നതിനെ അറിയിക്കുന്നു. മറ്റൊരു രിവായത്തിൽ
وليس وراء ذلك من الإيمان حبة خردل
........"അതിനു ശേഷം ഒരു കടുകുമണിയോളം പോലും ഈമാനില്ല". മുസ്‌ലിം: 50
എന്നാണുള്ളത്. ഇത് ഒരു കടുകുമണിയുടെ തൂക്കത്തോളം ഈമാൻ കുറയും എന്നതിനെ അറിയിക്കുന്നു. സ്വഹീഹായ മറ്റൊരു ഹദീസിൽ വന്നതു പോലെ:
أخرجوا من النار من كان في قلبه أدنى أدنى مثقال حبة من خردل من
إيمان
"ഈമാനില്‍ നിന്നും വളരെ ചെറിയ ഒരു കണികയെങ്കിലും ഹൃദയത്തിലുള്ളവനെ നരകത്തില്‍
നിന്നും പുറപ്പെടുവിക്കും." ബുഖാരി: 7510, മുസ്‌ലിം: 192
അഹ്‌ലുസ്സുന്ന: വല്‍ ജമാഅയുടെ വീക്ഷണത്തില്‍ - കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും എടുത്ത ശരിയായ
ഈമാനിന്റെ നിര്‍വ്വചനം ഇതാണ്:
الإيمان
قول باللسان واعتقاد بالقلب وعمل بالأركان يزيد بالطاعة وينقص بالعصيان
“ഈമാന്‍ എന്നത് നാവു കൊണ്ട് മൊഴിയലും
ഹൃദയം കൊണ്ട് വിശ്വസിക്കലും അവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ്
(അമലുകളും ഈമാനില്‍ ഉള്‍ക്കൊള്ളുന്നു). അത് അനുസരണം കൊണ്ട് കൂടുകയും അനുസരണക്കേട്
കൊണ്ട് കുറയുകയും ചെയ്യും”.
ഹനഫികളുടെ അഭിപ്രായത്തില്‍: ഈമാന്‍ എന്നത് നാവു കൊണ്ട് മൊഴിയലും ഹൃദയം കൊണ്ട് വിശ്വസിക്കലും മാത്രമാണ്.
കറാമിയ്യാക്കളുടെ അഭിപ്രായത്തില്‍: നാവു കൊണ്ട് മൊഴിയല്‍ മാത്രമാണ്.
അശ്‌അരികളുടെ അഭിപ്രായത്തില്‍: ഹൃദയം കൊണ്ട് വിശ്വസിക്കല്‍ മാത്രമാണ്.
ജഹ്മിയ്യാക്കളുടെ അഭിപ്രായത്തില്‍: ഹൃദയം കൊണ്ട് അറിയല്‍ മാത്രമാണ്.
മുര്‍ജിഉകള്‍ നാല് വിഭാഗങ്ങളുണ്ട്. അതില്‍ ഏറ്റവും പിഴച്ചവര്‍ ജഹ്മിയ്യാക്കളാണ്. അവരുടെ
അഭിപ്രായം സ്വീകരിക്കുകയാണെങ്കില്‍ ഫിര്‍ഔനും മുഅ്മിനായിരിക്കും. കാരണം അയാള്‍ റബ്ബ് അല്ല്ലാഹുവാണെന്നു അറിഞ്ഞവനാണ്,
ഇബ്‌ലീസും അങ്ങനെ തന്നെ - അവനും അക്കാര്യം ഹൃദയം കൊണ്ട് അറിഞ്ഞവാനാണ്.
അശ്‌അരികളുടെ അഭിപ്രായ പ്രകാരം (ഹൃദയം കൊണ്ട് വിശ്വസിക്കല്‍) അബൂ
ത്വാലിബ്, അബൂ ലഹബ്, അബൂ ജഹല്‍ തുടങ്ങിയ മുഴുവന്‍ മുശ്‌രിക്കുകളും മുഅ്മിനീങ്ങളായിരിക്കും.
കാരണം അവര്‍ ഹൃദയം കൊണ്ട് സത്യപ്പെടുത്തുന്നവരായിരുന്നു. അവര്‍ നബി ﷺ യെ അവരുടെ ഹൃദയം കൊണ്ട്
സത്യപ്പെടുത്തിയിരുന്നു. എന്നാല്‍ അഹങ്കാരവും അസൂയയും അവിടുത്തെ പിന്തുടരുന്നതില്‍
നിന്ന് അവരെ തടഞ്ഞു.
അല്ലാഹു തആല പറയുന്നു:
الَّذِينَ آتَيْنَاهُمُ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ
നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത്
പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. (2:146)
മുശ്‌രിക്കുകളുടെ വിഷയത്തിൽ അല്ലാഹു തആല പറയുന്നു:
മുശ്‌രിക്കുകളുടെ വിഷയത്തിൽ അല്ലാഹു തആല പറയുന്നു:
قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ
ഇവിടെ “എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്” എന്നതിന്റെ അര്‍ത്ഥം അവര്‍ നിന്നെ സത്യപ്പെടുത്തുന്നു
എന്നാണ്.
അബൂ ത്വാലിബ് പറയാറുണ്ടായിരുന്നു: "എനിക്കറിയാം ദീനുകളിൽ വെച്ച് ഏറ്റവും നല്ലത് മുഹമ്മദിന്റെ ദീനാണെന്ന്, ആക്ഷേപകന്മാരുടെ ആക്ഷേപത്തെയും പരിഹാസത്തെയും ഞാൻ ഭയപ്പെട്ടില്ലായിരുന്നെങ്കിൽ വ്യക്തമായി അത് സ്വീകരിക്കുന്നതായി നിങ്ങൾക്ക് എന്നെ കാണാമായിരുന്നു".
അബൂ ത്വാലിബ് പറയാറുണ്ടായിരുന്നു: "എനിക്കറിയാം ദീനുകളിൽ വെച്ച് ഏറ്റവും നല്ലത് മുഹമ്മദിന്റെ ദീനാണെന്ന്, ആക്ഷേപകന്മാരുടെ ആക്ഷേപത്തെയും പരിഹാസത്തെയും ഞാൻ ഭയപ്പെട്ടില്ലായിരുന്നെങ്കിൽ വ്യക്തമായി അത് സ്വീകരിക്കുന്നതായി നിങ്ങൾക്ക് എന്നെ കാണാമായിരുന്നു".
വിവർത്തനം: അബൂ നിയാസ്
التعليقات المختصر على العقيدة الطحاوية صفحة ١٤٥-١٤٧ للشيخ صالح الفوزان حفظه الله